CrimeNEWS

ഇലന്തൂരിൽ ഓട്ടോഡ്രൈവറെ കൊന്നത് മകനും കൂട്ടുകാരും ചേർന്ന്, കൊന്നത് അമ്മയെ ആളുകളുമായി വന്ന് പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ

എബ്രഹാമും ആയി ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വേർപിരിഞ്ഞു കഴിയുകയായിരുന്നു

പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോ ഡ്രൈവറുടെ കൊലപാതകം ആസൂത്രണം ചെയ്തത് മകനും സുഹൃത്തിന്റെ പിതാവും കൂടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 7 പേരെ അറസ്റ്റ് ചെയ്തു.

ഇലന്തൂർ സ്വദേശിയായ എബ്രഹാം കെ ഇട്ടി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മകൻ റെബിൻ,പ്രകാശ് കുമാർ, അമ്പു,ഷാജി ചാക്കോ, സുജിത്ത്, വർഗീസ് ചെറിയാൻ, അച്ചു വർഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ അമ്പു ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

എബ്രഹാമും ആയി ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വേർപിരിഞ്ഞു കഴിയുകയായിരുന്നു. നാലാം പ്രതി ഷാജി ചാക്കോയുടെ വീട്ടിലാണ് ഏഴുമാസമായി ഇവർ താമസിച്ചിരുന്നത്. ഷാജി ചാക്കോയുടെ മകൻ റെബിന്റെ സുഹൃത്താണ്.

കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് എബ്രഹാം മകനെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ പക്കൽ ആളുകൾ ഉണ്ടെന്നും അവരുമായി വന്ന് അമ്മയെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്നും ആയിരുന്നു എബ്രഹാം മകനോട് പറഞ്ഞത് റെബിൻ ഇക്കാര്യം ഷാജിയുമായി സംസാരിച്ചു.

തുടർന്നാണ് കൊട്ടേഷൻ കൊടുക്കാൻ തീരുമാനിച്ചത്. ഷാജിയാണ് ഇതിന് മുൻകൈ എടുത്തത്.കൈയ്യും കാലും തല്ലിയൊടിക്കാൻ ആയിരുന്നു പദ്ധതി. വ്യാഴാഴ്ച വൈകിട്ട് മദ്യലഹരിയിൽ കൊട്ടേഷൻ നടപ്പാക്കാൻ തീരുമാനിച്ചു.കൂടെ കൂട്ടാളികളെയും കൂട്ടി.

കാറിൽ സംഘം എബ്രഹാമിന്റെ വീട്ടിലെത്തി ആക്രമിച്ചു. എന്നാൽ വാക്കത്തിയുമായി എബ്രഹാം പ്രതിരോധിച്ചു. ഇതിനിടെ മുറിയിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ കൈക്കലാക്കാൻ അമ്പു ശ്രമിച്ചു. ഇത് തടഞ്ഞ എബ്രഹാമിന്റെ കഴുത്തിലേക്ക് അമ്പു പൈപ്പ് കൊണ്ട് അടിച്ചു. പൈപ്പിന്റെ മുനയുള്ള ഭാഗം കഴുത്തിൽ തറഞ്ഞ് രക്തംവാർന്നു. ഇതോടെ പ്രതികൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

അച്ഛനെ ആക്രമിച്ച കാര്യം റെബിൻ അയൽവാസിയും സുഹൃത്തുമായ അച്ചുവിനോട് പറഞ്ഞിരുന്നു. രാവിലെ അച്ഛൻ മരിച്ചോ എന്ന് പോയി നോക്കാനും പറഞ്ഞു. അച്ചുവാണ് മരണം റെബിനെ അറിയിക്കുന്നത്.പരിശോധനയ്ക്കെത്തിയ പോലീസ് നായ അച്ചുവിന്റെ വീട്ടിലേക്ക് ഓടി കയറിയതോടെ പോലീസ് ഇയാളെ ചോദ്യം ചെയ്തു. ഇതോടെ അച്ചു ആണ് സംഭവങ്ങൾ പൊലീസിനോട് വിശദീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker