CrimeNEWS

ആനിയുടെ മരണത്തിന് പിന്നിൽ സഹപ്രവർത്തകരുടെ പരിഹാസം? ഡയറിക്കുറിപ്പുകൾ നിർണായകം

തൊഴിലിടത്ത് നിന്ന് ആനി ഒട്ടേറെ മാനസികപീഡനം അനുഭവിച്ചിരുന്നു എന്നതാണ് സൂചന

ചിറയിൻകീഴിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 48കാരി ആനിയുടെ മരണത്തിനു പിന്നിൽ സഹപ്രവർത്തകരുടെ പരിഹാസം എന്ന് സൂചന. തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര ആനിയുടെ മരണത്തിൽ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണമെന്നാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് നടപടി.

തൊഴിലിടത്ത് നിന്ന് ആനി ഒട്ടേറെ മാനസികപീഡനം അനുഭവിച്ചിരുന്നു എന്നതാണ് സൂചന. ഇക്കാര്യം ആനി ഡയറിയിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് വിവരം. മാനസിക പീഡനം നടത്തിയവരുടെ പേരുവിവരങ്ങളും കാരണങ്ങളും ഡയറിയിൽ കുറിച്ചിട്ടുണ്ട്.

സൗമ്യപ്രകൃതി ഉള്ള ആനി കഴിഞ്ഞ കുറച്ചു ദിവസമായി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഓഫീസിലെ ചില സഹപ്രവർത്തകരുടെ പെരുമാറ്റത്തെക്കുറിച്ച് ആനിക്ക് പരാതികൾ ഉണ്ടായിരുന്നു. ഇത് ഡയറിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വാക്സിൻ എടുത്തതിന്റെ പേരിൽ ആനിയെ ഓഫീസിലെ ചിലർ പരിഹസിച്ചിരുന്നു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കവും ഉണ്ടായിട്ടുണ്ട് എന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker