
ബ്രിട്ടനിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ മലയാളിയായ ഡോക്ടർ മുങ്ങി മരിച്ചു. റേഡിയോളജിസ്റ്റ് കൂടിയായ ഡോക്ടർ രാകേഷ് വലിട്ടയിൽ ആണ് മുങ്ങി മരിച്ചത്. ആറുമാസം മുമ്പാണ് ഡോക്ടർ രാകേഷ് ഗൾഫിൽനിന്ന് യുകെയിലെത്തിയത്.
നീന്താൻ കടലിലിറങ്ങിയ ഡോക്ടർ രാകേഷ് തിരയിൽ പെടുകയായിരുന്നു.പ്ലീമൗത്തിലെ കടൽ നീന്താൻ സുരക്ഷിതമല്ല എന്നാണ് പറയപ്പെടുന്നത്.
രാകേഷിനെ കടലിൽ കാണാതായതോടെ ഒപ്പമുള്ളവർ ബഹളംവെച്ചു. ഇതോടെ കോസ്റ്റ്ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രിട്ടനിലെ പ്ലീമൗത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആണ് രാകേഷ് ജോലി ചെയ്തിരുന്നത്. റേഡിയോളജിസ്റ്റ് ആണ് ഹോമിയോപതിയിൽ ബിരുദമുള്ള രാകേഷ്.