
അമിതാഭ് ബച്ചന് (78) ശസ്ത്രക്രിയ. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പറയാതെ ട്വിറ്ററിലൂടെയാണ് ബച്ചൻ വെളിപ്പെടുത്തൽ നടത്തിയത്.
“ആരോഗ്യപ്രശ്നങ്ങൾ, ശസ്ത്രക്രിയ, കൂടുതൽ എഴുതാൻ കഴിയുന്നില്ല’ എന്നായിരുന്നു ട്വീറ്റ്. ശസ്ത്രക്രിയ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും വീട്ടിൽ വിശ്രമത്തിലാണെന്നുമാണു റിപ്പോർട്ടുകൾ.
അജയ് ദേവ്ഗൺ നായകനായ മേയ് ഡേ എന്ന സിനിമയുടെ ചിത്രീകരണം അദ്ദേഹം അടുത്തിടെയാണു പൂർത്തിയാക്കിയത്.