KeralaNEWS

കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് മത്സരിക്കുമോ?

തലസ്ഥാനത്തെ സിപിഎമ്മിന്റെ വനിതാ സ്ഥാനാർത്ഥിയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തലസ്ഥാനത്തെ സിപിഎമ്മിന്റെ വനിതാ സ്ഥാനാർത്ഥിയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ചില മാധ്യമങ്ങൾ വാർത്തകളും നൽകുന്നുണ്ട്.

തലസ്ഥാനജില്ലയിൽ ഒരു മുതിർന്ന നേതാവായ വനിത മത്സരിക്കുമെന്ന് സിപിഐ എം അനൗപചാരികമായി തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഒറ്റത്തവണ മത്സരിച്ച് ജയിച്ച പുരുഷ സ്ഥാനാർത്ഥികളാണ് പാർട്ടി മത്സരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ഉള്ളത്. അതുകൊണ്ട് അവരെ മാറ്റുക പ്രായോഗികമല്ല. ആറ്റിങ്ങലിൽ ബി സത്യന്റെ 2 ടെം കഴിഞ്ഞിരിക്കുന്നു. സംവരണ സീറ്റാണ് ആറ്റിങ്ങൽ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അംബിക കുമാരി അല്ലെങ്കിൽ അംബിക കുമാരിയുടെ മകനായ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിനീഷ് എന്നിവരിൽ ഒരാൾ ആകും ഇവിടെ മത്സരിക്കുക.

അരുവിക്കരയിൽ കോൺഗ്രസ് സിറ്റിങ് എംഎൽഎ ശബരീനാഥന് നേരിടേണ്ടിവരിക ഒരു വനിതാ സ്ഥാനാർഥിയെ ആകാം. ഇവിടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗത്തിന് ആണ് സാധ്യത. എഎ റഹീമിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് എഎ റഹീം.

ജനാധിപത്യ കേരള കോൺഗ്രസ് ആണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്നത്. ഈ മണ്ഡലം സിപിഐഎം ഏറ്റെടുത്താൽ അവിടെ മന്ത്രി കെ കെ ശൈലജയെ നിർത്താൻ സാധ്യതയുണ്ട് എന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മുൻ ആരോഗ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ മണ്ഡലം ആണിത്.മുൻ ആരോഗ്യമന്ത്രിക്കെതിരെ നിലവിലെ ആരോഗ്യമന്ത്രിയെ മത്സരിപ്പിക്കാമെന്ന ആശയം ഉരുത്തിരിഞ്ഞു വരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

കൂത്തുപറമ്പിൽ നിന്നാണ് കെ കെ ശൈലജ മത്സരിച്ച് വിജയിച്ചത്. ലോക്താന്ത്രിക് ജനതാദൾ ഇവിടെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെകെ ശൈലജ ഇവിടെ നിന്നും മാറാൻ സാധ്യതയുണ്ട് എന്ന് കരുതുന്നവർ ഏറെയാണ്. മന്ത്രി തിരുവന്തപുരത്ത് മത്സരിച്ചാൽ അത് എൽഡിഎഫിനു സംസ്ഥാനത്ത് മൊത്തം ആത്മവിശ്വാസം നൽകും എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്തായാലും ജനാധിപത്യ കേരള കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ സീറ്റ് വിഭജന ചർച്ച കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker