Big Breaking

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്നും ,എൽ ഡി എഫിനെതിരെ വലിയ തോതിലുള്ള നുണക്കഥകള്‍ യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത ഒരു സര്‍ക്കാരായിരുന്നു 2016 ന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാ സംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് പറഞ്ഞത്. കേരള മോഡല്‍ പ്രസിദ്ധമാണ്. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില കാര്യങ്ങളില്‍ നമ്മുടെ നാട് എത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് കാലത്ത് വലിയ കൊഴിഞ്ഞുപോക്കുണ്ടായി.അനേകര്‍ ദുഖിതരായി. തുടര്‍ന്ന്  എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. യുഡിഎഫിന്റെ കാലത്ത് 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു. അതേ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫിന്റെ കാലത്ത് 6,80000 കുട്ടികള്‍ കൂടുതലായി വന്നുചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളിലേക്കാണിന്ന് കുട്ടികള്‍ പോകുന്നത്.  അടിസ്ഥാന വികസനവും അക്കാദമിക നിലവാരവും ഉയര്‍ത്താന്‍ ശ്രമം നടന്നു. അങ്ങനെ വിദ്യാലയങ്ങള്‍ ഹൈടെക്കായി

എല്‍ഡിഎഫ് തീര്‍ന്നു എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ത്തി.  വലിയ തോതിലുള്ള നുണക്കഥകള്‍. യുഡിഎഫും ബിജെപിയും ഒരുമിച്ച് നീങ്ങി. കുറെ ഏജന്‍സികളും കൂട്ടിനുണ്ടായി. ഒപ്പം വലതുപക്ഷ മാധ്യമങ്ങളുമുണ്ടായി. എന്നിട്ട് എന്ത് സംഭവിച്ചു. എന്താണ് ഉന്നമെന്ന് നാടിന് മനസിലായി. വലതുപക്ഷ വിദഗ്ധരുടെ കണ്ണ് തള്ളിപ്പോകുന്ന ഫലമാണുണ്ടായത്. ഓരോ ആളുടേയും ജീവിതാനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍. എല്ലാ ജനവിഭാഗവും എല്‍ഡിഎഫിനൊപ്പം അണിനിരന്നു എന്നാണ് കഴിഞ്ഞ ഘട്ടം തെളിയിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചനയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയെന്നും ഇതിനായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker