IndiaNEWS

മോദിയെക്കുറിച്ച് അഭിമാനം, ഗുലാംനബി ആസാദിന്റെ പ്രതികരണത്തിൽ ഞെട്ടി കോൺഗ്രസ്

രാജ്യസഭയിൽ നൽകിയ വിടവാങ്ങൽ ചടങ്ങിൽ നരേന്ദ്രമോഡി കണ്ണീരോടെ ഗുലാംനബി ആസാദിനെ കുറിച്ച് പറഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കടന്നു വന്ന വഴികൾ മറക്കാത്ത വ്യക്തിത്വമാണ് മോഡിയുടേത് എന്നാണ് പ്രതികരണം. ഗ്രാമത്തിൽ ജനിച്ച മോഡി ചായ വിറ്റു നടന്ന കാലം മറച്ചുവെച്ചില്ല. മോഡിയെ അഭിനന്ദിക്കുന്നു എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ജമ്മുവിൽ നടത്തിയ പരിപാടിയിലാണ് ആസാദിന്റെ പ്രതികരണം.

രാജ്യസഭയിൽ നൽകിയ വിടവാങ്ങൽ ചടങ്ങിൽ നരേന്ദ്രമോഡി കണ്ണീരോടെ ഗുലാംനബി ആസാദിനെ കുറിച്ച് പറഞ്ഞിരുന്നു. കശ്മീരിലെ ഭീകരാക്രമണത്തിൽ ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ കുടുങ്ങിയപ്പോൾ നടത്തിയ ഇടപെടലിനെക്കുറിച്ച് ഓർക്കുകയായിരുന്നു നരേന്ദ്രമോഡി.

കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്. ഇതേത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഗുലാംനബി ആസാദിന് വലിയ സ്ഥാനങ്ങൾ ഒന്നും നൽകിയില്ല. ഈ പശ്ചാത്തലത്തിൽ കൂടിവേണം ഗുലാംനബി ആസാദിന്റെ പ്രതികരണത്തെ വിലയിരുത്താൻ. എന്തായാലും കോൺഗ്രസ് വൃത്തങ്ങളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ് ഈ പ്രതികരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker