KeralaNEWS

ഉറപ്പാണ് ‘എൽഡിഎഫ്’ പുതിയ പ്രചരണ മുദ്രാവാക്യവുമായി എൽ ഡി എഫ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം. എ കെ ജി സെന്‍ററില്‍ നടന്ന ചടങ്ങിൽ സ. എ വിജയരാഘവൻ മുഖ്യമന്ത്രി സ. പിണറായി വിജയന് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്‌തത്‌. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നത്.

എൽഡിഎഫ് വീണ്ടും വരുന്നതിലൂടെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് ലഭിച്ച സേവനങ്ങൾ വീണ്ടും ഉറപ്പിക്കാൻ പറ്റുന്നതിനൊപ്പം കൂടുതൽ വികസന പ്രവർത്തങ്ങൾ കേരളത്തിൽ നടത്താനും സാധിക്കും.

2016 ൽ എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മുദ്രവാക്യം.അന്ന് അത് വലിയ പ്രചാരണമായി മാറുകയും എൽ ഡി എഫിനു ഗുണം ചെയ്യുകയും ചെയ്തിരുന്നു.സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽ ഡി എഫിന്റെ തുറുപ്പു ചീട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker