KeralaNEWS

സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ…? പാർട്ടി യിൽ സമ്മർദ്ദമേറുന്നു

വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിക്കുമേൽ പാർട്ടി സമ്മർദം ശക്തം.
തൃശൂരിൽ ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂർക്കാവിൽ വീണ്ടും ഉയർന്നത്.

വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് യോഗത്തിൽ ആവശ്യം ഉയർന്നത്.
എന്നാൽ രാജ്യസഭയിൽ ഒന്നര വർഷം ടേം ബാക്കിയുള്ളതിനാൽ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.

ഇക്കാര്യത്തിൽ ദേശീയ നേതൃത്വം നിർദേശിച്ചാൽ സുരേഷ് ഗോപി വട്ടിയൂർക്കാവിൽ കളത്തിലിറങ്ങുമെന്നാണ് വിശ്വസിനീയ കേന്ദ്രങ്ങൾ അറിയിച്ചത്.

കഴിഞ്ഞ തവണ ലോക്സഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച മുന്നേറ്റം കാഴ്ചവച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker