LIFEMovie

ജോജു ജോര്‍ജിന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു: ഒപ്പം നരേനും ഷറഫുദ്ദീനും

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. സാക് ഹാരിസ് എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യു.എന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആത്മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ് എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭരായ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചെന്നൈയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പേരും അണിയറ പ്രവര്‍ത്തകരെപ്പറ്റിയുള്ള വിവരങ്ങളും ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker