
കുതിരാനിൽ വീണ്ടും അപകടം.ഒരാൾ മരിച്ചു. കുതിരാൻ പടിഞ്ഞാറേ തുരങ്ക മുഖത്തേക്ക് 40 അടിയോളം മുകളിലുള്ള ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിയുകയായിരുന്നു . അപകടത്തിൽ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ വീരമണിപട്ടി മിഡിൽസ്ട്രീറ്റിൽ ദുരൈരാജിന്റെ മകൻ ശശി (25) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പളനിസ്വാമിയെ ഗുരതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ലോറിക്കടിയിൽ കുടുങ്ങിയ ശശിയെ രണ്ട്മണിക്കൂറിലേറെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.
ദേശീയപാത കുതിരാനിൽ അപകടം തുടർകഥയാവുകയാണ് . വടക്കുഞ്ചേരി മുതൽ തൃശൂർ വരെ കഴിഞ്ഞ ആറുവർഷത്തിനിടെ എഴുപതോളം പേർ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്.