
നിയമസഭാ തിരഞ്ഞെടുപ്പിന് ഉള്ള സിപിഎമ്മിന്റെ സ്ഥാനാർഥി ചർച്ചകൾ നാളെ ആരംഭിക്കും. ഓരോ ജില്ലകളിൽ നിന്നും പരിഗണിക്കേണ്ടവരുടെ നിർദ്ദേശങ്ങൾ പരിശോധിച്ചായിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് കഴിഞ്ഞദിവസം എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തന്നെ തുടക്കമിട്ടിരുന്നു. മാർച്ച് ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് നിർദ്ദേശങ്ങൾക്ക് രൂപം നൽകി സംസ്ഥാന നേതൃത്വത്തിന് നൽകണം. 4,5 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും ഇത് പരിഗണിക്കുക.