Big Breaking
കേരളത്തിൽ ആർ വാല്യു കുറഞ്ഞു, കോവിഡ് കേസുകളിൽ കുറവുണ്ടാകും
വൈറസ് വ്യാപനം എത്ര വേഗത്തിൽ എന്നതിന്റെ സൂചികയാണ് ആർ വാല്യൂ

കേരളത്തിൽ ആർ വാല്യൂ എന്ന റീപ്രൊഡക്ഷൻ നമ്പർ കുറഞ്ഞു. വൈറസ് വ്യാപനം എത്ര വേഗത്തിൽ എന്നതിന്റെ സൂചികയാണ് ആർ വാല്യൂ.0.9ൽ നിന്ന് 0.87 ആയാണ് ആർ വാല്യൂ കുറഞ്ഞത്. പുതിയ കേസുകളുടെ എണ്ണത്തിൽ ഇനി ഗണ്യമായ കുറവുണ്ടാകും.
എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ സ്ഥിതി ഇതല്ല. ആർ വാല്യൂ കഴിഞ്ഞ ആഴ്ചയിലെ 0.93 ൽ നിന്ന് 1.02 ആയി വർധിച്ചു. കോവിഡ് നിരക്ക് കൂടുന്നതിന്റെ സൂചന ആണിത്. കോവിഡിന്റെ ആദ്യ കാലത്ത് 1.7 ആയിരുന്നു ആർ വാല്യൂ. ഇത് പിന്നീട് 1.83 ആയി. ഇതോടെ വൈറസ് വ്യാപനം കൂടി.
പിന്നീട് ഒന്നിന് താഴെക്കെത്തിയെങ്കിലും വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിൽ മഹാരാഷ്ട്രയിൽ ആണ് ആർ വാല്യൂ കൂടുതൽ,1.18. ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതിയും ഗുരുതരമാണ്.