IndiaNEWSUncategorized

സുസ്ഥിര വികസനത്തിൽ കേരളം മുൻപന്തിയിൽ

ദേശീയ സുസ്ഥിരവികസന സർവ്വേയിൽ കേരളം ഒന്നാമത്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പിന്തുടരുന്ന ജനക്ഷേമ നയത്തിന് അംഗീകാരമാണ് ദേശീയ സുസ്ഥിര വികസനം. ദില്ലി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റിന്റെ വാർഷിക ഇന്ത്യൻ പരിസ്ഥിതി സർവ്വേയിലാണ് നൂറിൽ 70 മാർക്ക് നേടി കേരളം മുന്നിലെത്തിയത്.

50 മാർക്കുമായി ബിഹാറാണ് ഏറ്റവും പിന്നിൽ. ഹിമാചൽ പ്രദേശ് ആന്ധ്രപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും,മൂന്നും നാലും സ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് 55 മാർക്കുമായി ഇരുപത്തി നാലാം സ്ഥാനത്താണ്.

16 സൂചകങ്ങളാണ് സർവ്വേയ്ക്ക് അടിസ്ഥാനം. ആരോഗ്യം,ജനക്ഷേമം, വിദ്യാഭ്യാസ നിലവാരം സ്ത്രീപുരുഷസമത്വം തുടങ്ങിവയെല്ലാം സൂചികകളിൽ ഉൾപ്പെടും

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker