Big Breaking

സുസ്ഥിര വികസനത്തിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്, നൂറിൽ 70 മാർക്ക്

യുഎൻ പ്രഖ്യാപിച്ചിട്ടുള്ള 16 സൂചികകൾ ആണ് സർവ്വേ അടിസ്ഥാനമാക്കിയത്

ദേശീയ സുസ്ഥിരവികസന സർവ്വേയിൽ കേരളം ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പിന്തുടരുന്ന ജനക്ഷേമ നയത്തിന്റെ പ്രതിഫലനമാണിത്. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ ഇന്ത്യൻ പരിസ്ഥിതി സർവ്വേയിലാണ് കേരളം ഒന്നാമതെത്തിയത്.

യുഎൻ പ്രഖ്യാപിച്ചിട്ടുള്ള 16 സൂചികകൾ ആണ് സർവ്വേ അടിസ്ഥാനമാക്കിയത്. പട്ടികയിൽ ഏറ്റവും പുറകിൽ ബിഹാറാണ്. പട്ടിണി ഒഴിവാക്കൽ, പൂർണ്ണ വിശപ്പുരഹിത ജനത,ആരോഗ്യവും ജനക്ഷേമവും, വിദ്യാഭ്യാസ നിലവാരം, സ്ത്രീപുരുഷസമത്വം, ശുദ്ധജലവും ശുചീകരണവും തുടങ്ങിയവയിൽ എല്ലാം കേരള ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker