IndiaNEWS

കേരളത്തിൽ ഭരണത്തുടർച്ച, എബിപി – സി വോട്ടർ സർവേ പറയുന്നതിങ്ങനെ

ഇടതുപക്ഷ മുന്നണി 83 മുതൽ 91 സീറ്റുകൾ വരെ നേടാം എന്നാണ് സർവേ പ്രവചിക്കുന്നത്

കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എ ബി പി -സി വോട്ടർ സർവേ. ഇടതുപക്ഷ മുന്നണി 83 മുതൽ 91 സീറ്റുകൾ വരെ നേടാം എന്നാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫിന് 47 നും 55 നും ഇടയ്ക്ക് സീറ്റ് കിട്ടും. ബിജെപിക്ക് 0 മുതൽ 2 സീറ്റ് വരെയാണ് പ്രവചിക്കുന്നത് .മറ്റുള്ളവർ 0 മൂതൽ 2 സീറ്റ് വരെ നേടാം.

കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ആണ് വോട്ടർമാർ കാണുന്നത്. സൗജന്യ കിറ്റ് വിതരണവും സർക്കാരിന് അനുകൂലമായ പ്രവണത ഉണ്ടാക്കി.

തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര സഖ്യം അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു.154 മുതൽ 162 സീറ്റുവരെ ഡിഎംകെ മുന്നണി നേടും. എഐഎഡിഎംകെ 58 മുതൽ 66 സീറ്റുവരെ നേടാം. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടും.

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച എന്നാണ് പ്രവചനം. ഭരണ കക്ഷി 68 മുതൽ 76 സീറ്റ് വരെ നേടും കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിക്കാം. മറ്റുള്ളവർക്ക് 5 മുതൽ 10 വരെ സീറ്റാണു ലഭിക്കുക.

പുതുച്ചേരിയിൽ ഇതാദ്യമായി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചനം. ബിജെപി 17 മുതൽ 21 സീറ്റ് വരെ നേടും. കോൺഗ്രസ് സഖ്യം 8 മുതൽ 12 സീറ്റ് വരെയാണ് നേടുക. മറ്റുള്ളവർക്ക് ഒന്നു മുതൽ മൂന്നു സീറ്റുകൾ വരെ ലഭിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker