
മുസ്ലിംലീഗിനെ ബിജെപി സഖ്യകക്ഷിയായി ക്ഷണിച്ച ശോഭാസുരേന്ദ്രനെതിരെ ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗിനെ ക്ഷണിക്കാൻ ശോഭാസുരേന്ദ്രൻ വളർന്നിട്ടില്ല. ആ വെള്ളം അങ്ങോട്ട് വാങ്ങി വച്ചാൽ മതി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
” ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതി. മുസ്ലിംലീഗിനെ ക്ഷണിക്കാൻ ശോഭ വളർന്നിട്ടില്ല. ലീഗ് കറകളഞ്ഞ മതേതര പാർട്ടിയാണ് ” പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപിക്ക് നല്ലത് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇടതുപക്ഷം സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ് എന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.