
തെലുങ്കാനയിലെ സിദ്ധിപ്പേട്ടില്‍ പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. മുഹമ്മദ് ജുബൈർ, മുഹമ്മദ് ഖാജ, മുഹമ്മജ് സദ്ദാം, മുഹമ്മദ് അറാഫത്ത്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അർഷാദ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസി നൽകിയ പരാതിയിലാണ് നടപടി.
കോഴിക്കടയ്ക്ക് പുറകിലായി പശുക്കളെ കശാപ്പുചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമീപവാസി പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. 15 ഓളം പശുക്കളെ ഇവർ കൊന്നതായി പോലീസ് കണ്ടെത്തി.
ഗോവധ നിരോധന നിയമത്തിലെ 10, 11 വകുപ്പുകളും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 429,153, 153 എ വകുപ്പുകളും ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. തെലങ്കാനയിൽ കന്നുകാലികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.