NEWS

ചെറുവത്തൂരിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

നിഷാദ് സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ, നിയന്ത്രണം വിട്ട് ബംഗളുരുവിലേക്ക് പോവുകയായിരുന്ന ഗോൾഡൻ ബസിനടിയിൽ പെടുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്

തൃക്കരിപ്പൂർ: ചെറുവത്തൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. തൃക്കരിപ്പൂർ നടക്കാവ് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നിഷാദ് (32) ആണ് മരിച്ചത്. നിഷാദ് സഞ്ചരിച്ച ഹോണ്ട ട്രിഗർ ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബംഗളുരുവിലേക്ക് പോവുകയായിരുന്ന ഗോൾഡൻ ബസിനടിയിൽ പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തു വെച്ച് തന്നെ നിഷാദ് മരിച്ചു. സി ഉമൈബയുടെ മകനാണ് മരിച്ച നിഷാദ്.

Back to top button
error: