KeralaNEWS

കേരള കോണ്‍ഗ്രസിന്‌ (ജോസഫ്) 12 സീറ്റുകൾ നൽകാൻ ആകില്ലെന്ന് കെ. സുധാകരൻ

കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മുഴുവൻ സീറ്റുകളും കേരള കോണ്ഗ്രസിന് (ജോസഫ്) നൽകാൻ ആകില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അധികം വൈകാതെ ധാരണ ഉണ്ടാകും. സീറ്റു വിഭജനം ഇന്ന് പൂർത്തിയാകുമെന്നും
നാലു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.

കോണ്ഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ ഏജൻസി…വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു. രാഷ്ട്രീയത്തിൽ പി.ആർ ഏജൻസികളെ നിയോഗിക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം സമർത്ഥിച്ചു.

പി സി ജോർജിന്റെ പരാമർശത്തെ കെ. സുധാകരൻ വിമർശിച്ചു. കോൺഗ്രസ്‌ മോശപ്പെട്ട പാർട്ടി ആണെങ്കിൽ ഉള്ളിൽ കയറി പറ്റാൻ എന്തിന് ഇത്രകാലവും ശ്രമിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനു ഇഷ്ടമുള്ള മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നും കെ. സുധാകരൻ കുട്ടിച്ചേർത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker