IndiaNEWS

കോൺഗ്രസിനുള്ളിൽ കലാപം, കശ്മീരിൽ ശക്തിപ്രകടനവുമായി തിരുത്തൽ വാദികൾ

കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസിൽ ശക്തവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കളാണ് കശ്മീരിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്

രാജ്യസഭാ കാലാവധി കഴിഞ്ഞ ഗുലാം നബി ആസാദിന് നൽകിയ സ്വീകരണ പരിപാടിയിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ രൂക്ഷ വിമർശനമുയർത്തി മുതിർന്ന നേതാക്കളായ കബിൽ സിബലും ആനന്ദ് ശർമ്മയും. കോൺഗ്രസ് ദുർബലമായി കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ ആവർത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസിൽ ശക്തവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കളാണ് കശ്മീരിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്.

കോൺഗ്രസ് ഹൈകമാൻഡിന് നൽകുന്ന ഒരു മുന്നറിയിപ്പായാണ് നേതാക്കൾ ഗുലാം നബി ആസാദിന് നൽകുന്ന സ്വീകരണത്തെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്നും ഹൈക്കമാൻഡ് തങ്ങളെ മാറ്റി നിർത്തുകയാണെന്ന് ഇവർ വ്യക്തമാക്കുന്നു.

” കോൺഗ്രസ് ദുർബലമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടി ഇരിക്കുന്നത്. ഒത്തു ചേർത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്താം. ” കബിൽ സിബൽ യോഗത്തിൽ പറഞ്ഞു.

ഗുലാം നബി ആസാദിനെ മാറ്റിനിർത്തുന്നതിലുള്ള അസഹിഷ്ണുതയും കബിൽ സിബൽ പ്രകടിപ്പിച്ചു. ” പരിചയസമ്പന്നനായ ഒരു പൈലറ്റിന് മാത്രമേ വിമാനം പറത്താൻ കഴിയൂ. എന്നാൽ എൻജിൻ കേടുപാടുകൾ തീർക്കുക എൻജിനീയറാണ്. ഗുലാം നബി ആസാദ് പരിചയസമ്പന്നനായ ഒരു എഞ്ചിനീയർ ആണ്. ” നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കപിൽ സിബൽ പറഞ്ഞു.

രാജ്യത്തെ ഓരോ ജില്ലയിലെയും കോൺഗ്രസിന്റെ അവസ്ഥയെ കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ് ഗുലാം നബി ആസാദ്. അദ്ദേഹം പാർലമെന്റിൽ ഇനി ഇല്ല എന്നത് അതീവ ദുഃഖകരമായ സംഗതിയാണ്. ഇത്രയും അനുഭവസമ്പത്തുള്ള ഒരു വ്യക്തിയെ എന്തുകൊണ്ടാണ് കോൺഗ്രസ് ഉപയോഗിക്കാത്തത് – കബിൽ സിബൽ ചോദിച്ചു.

കപിൽ സിബലിന്റെ ആശയത്തെ ആനന്ദ് ശർമയും പങ്കുവെച്ചു. പാർട്ടിയുടെ നല്ലതിനു വേണ്ടിയാണ് തങ്ങൾ ശബ്ദമുയർത്തുന്നത് എന്ന് ആനന്ദ് ശർമ പറഞ്ഞു. പുതിയ തലമുറ പാർട്ടിയുമായി ഒന്നിക്കണം. കോൺഗ്രസിന്റെ നല്ലകാലം കാണണം. പ്രായം കൂടുംതോറും പാർട്ടി ദുർബലപ്പെടുന്നത് കണ്ടുനിൽക്കാൻ ആകുന്നില്ല- ആനന്ദ് ശർമ്മ വ്യക്തമാക്കി.

കശ്മീർ കോൺഗ്രസ് ഘടകത്തിന്റെ അറിവില്ലാതെ ആണ് ഈ സമ്മേളനം. മനീഷ് തിവാരി, ഭൂപിന്ദർ ഹുഡ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker