
സുഹൃത്തിന്റെ മകളുടെ ചിത്രം പ്രൈസ് ടാഗിട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. മദ്ധ്യപ്രദേശ് സ്വദേശിയായ രാധാ സിംഗിനെ (32)ആണ് അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
രാധയുടെ ഫെയ്സ്ബുക്ക് സ്റ്റോറിയില്‍ ആണ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പറും 2500 രൂപയാണ് വില എന്നും രേഖപ്പെടുത്തി പോസ്റ്റ് ഇട്ടത്. മാത്രമല്ല പരാതിക്കാരന് വാട്സ്ആപ്പിലും ഇവര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പോലീസ് പറയുന്നു. ഐടി ആക്ട് പോക്സോ നിയമപ്രകാരവും ആണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നാലുവര്‍ഷം മുന്‍പ് അഹമ്മദാബാദില്‍ എത്തിയ യുവതി ഒരു വീട്ടില്‍ പെയിന്‍ ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. ഈ സമയത്താണ് പരാതിക്കാരനായ യുവാവുമായി പരിചയത്തിലായത്. പിന്നീടവര്‍ അടുത്ത സുഹൃത്തുക്കളായി എന്നാല്‍ പിന്നീട് യുവതിയുടെ അച്ഛനുമായി ഉണ്ടായ വഴക്ക് യുവാവിനോട് ദേഷ്യം കൂടാന്‍ കാരണമായി. ഈ ദേഷ്യം ആണു രാധയെ പെണ്‍കുട്ടിയുടെ ചിത്രം മോശമായി ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.