IndiaNEWS

ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ ഇനി ജീവപര്യന്തം; പുതിയ നിയമഭേദഗതി പാസ്സാക്കി മധ്യപ്രദേശ്‌

ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ ഇനി ജീവപര്യന്തം തടവുശിക്ഷ. മധ്യപ്രദേശിലാണ് ഈ പുതിയ നിയമ ഭേദഗതി നടപ്പാക്കിയത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമസഭയെ അറിയിക്കുകയും നിയമഭേദഗതി പാസാക്കുകയും ആയിരുന്നു.

നേരത്തെ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതിന് ആറുമാസം ആയിരുന്നു തടവ് ശിക്ഷ എങ്കില്‍ ഇനി മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിക്കുകയായിരുന്നു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് മാരക കുറ്റമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവന്‍ വച്ച് കളിക്കുകയാണെന്നും അതിനാലാണ് ശിക്ഷ വര്‍ധിപ്പിച്ചത് എന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നതും ശിക്ഷയില്‍ ഉള്‍പ്പെടുന്നതായും മന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker