
കോഴിപ്പോരില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സംഘാടകരും കോഴിയും കസ്റ്റഡിയില്‍.
തെലുങ്കാനയിലെ ജഗതിയില്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് കഴിഞ്ഞ 22ന് നടന്ന കോഴിപ്പോരില്‍ തനിഗുള്ള സതീഷ് എന്നയാള്‍ (45) മരണപ്പെട്ടത്. കോഴിയുടെ കാലില്‍ കിട്ടിയ കത്തി അബദ്ധത്തില്‍ സതീഷിന്റെ കാലില്‍ കൊണ്ട് ഞരമ്പിന് മുറിവേറ്റതാണ് മരണകാരണം. മത്സരത്തിന് എത്തിച്ച കോഴിയെ താഴേക്ക് വിടുമ്പോഴാണ് സതീഷിന് മുറിവേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, തെലുങ്കാനയില്‍ കോഴിപ്പോരിന് നിരോധനമുളളതിനാല് മത്സരം അനധികൃതമായി നടത്തിയതാണെന്ന് പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ഗൊല്ലപ്പളളി പോലീസ് സ്റ്റേഷനിലാണുളളത്. കോഴിക്ക് ആവശ്യമായ ഭക്ഷണവും മറ്റും പോലീസുകാര്‍ നല്‍കുന്നുണ്ട്. അതേസമയം കോഴിയെ അറസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പോലീസ് നിഷേധിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം ജഡ്ജിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു