Big Breaking
മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനം തെറിച്ചേക്കും എന്ന് സൂചന, കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായേക്കും
അടുത്ത ആഴ്ച തുടക്കത്തിൽതന്നെ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും എന്ന് സൂചന. വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കാൻ സാധ്യത തെളിയുന്നു.
മുല്ലപ്പള്ളിയെ മാറ്റണമെന്ന നിലപാടിനെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നു എന്നാണ് വിവരം. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ വിവാദമാക്കിയതിൽ മുല്ലപ്പള്ളിക്ക് പങ്കുണ്ടെന്നാണ് കോൺഗ്രസിനുള്ളിലെ വിലയിരുത്തൽ. മുല്ലപ്പള്ളിക്കെതിരെ ലീഗും നിലപാടെടുത്തു എന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ച തുടക്കത്തിൽതന്നെ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന.