IndiaNEWS

കമല്‍ ഹാസനെ സന്ദര്‍ശിച്ച് ശരത് കുമാര്‍; മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കും

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ സന്ദര്‍ശിച്ച് നടന്‍ ശരത് കുമാര്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആള്‍വാര്‍പേട്ടിലെ ഓഫിസിലെത്തിയാണ് ശരത് കുമാര്‍ കമല്‍ ഹാസനെ കണ്ടത്.

എന്‍ഡിഎ സഖ്യകക്ഷിയായിരുന്നു സമത്വ മക്കള്‍ കക്ഷി. മാര്‍ച്ച് ഒന്നു മുതല്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ആരംഭിക്കും. മാര്‍ച്ച് മൂന്നിന് കമല്‍ ഹാസന്‍ പ്രചാരണം ആരംഭിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker