
യുവതിയെ പീഡിപ്പിച്ച് ജീവനോടെ തീയിട്ട് ചുമട്ടുതൊഴിലാളിയും മകനും. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അച്ഛനെയും മകനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശിലെ സീതാ പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. മിശ്രിഖ് മേഖലയിലുള്ള യുവതി അമ്മ വീട്ടിലേക്ക് പോകുന്ന വഴി ചുമട്ടുതൊഴിലാളിയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് 55കാരനായ ഇയാളും മകനും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ശേഷം ജീവനോടെ ശരീരത്തില്‍ തീയിടുകയുമായിരുന്നു. പിന്നീട് യുവതി തന്നെ അടിയന്തര സഹായ നമ്പറില്‍ വിളിച്ച് പീഡനത്തിനിരയായ് തീയിട്ട വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ 30 ശതമാനത്തോളം പൊള്ളലേറ്റ ആണ് ആശുപത്രി അധികൃതര്‍ പറയുന്നത്.