Big Breaking

ഹാഗിയ സോഫിയ ലേഖനത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ മുറിവുണക്കാൻ ലീഗ്, വിശദീകരണവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ഹാഗിയ സോഫിയ ലേഖനത്തിൽ ക്രിസ്ത്യൻ സമൂഹത്തിലുണ്ടായ മുറിവുണക്കാൻ മുസ്ലിംലീഗ് നടപടികൾ ആരംഭിക്കുന്നു. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ലേഖനമെഴുതിയത്.

ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബത്തിന് ക്രൈസ്തവ വിഭാഗങ്ങളോട് എന്നും ആദരവും സ്നേഹവും ഉണ്ട്. മലപ്പുറം ടൗണിൽ ക്രിസ്ത്യൻ പള്ളി പണിയാനുള്ള പ്രശ്നം പരിഹരിച്ചത് തന്റെ പിതാവ് ആണ് . ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യങ്ങൾ എന്നും പരിഗണിക്കാൻ യുഡിഎഫ് മുന്നിൽ നിന്നിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കാൻ അല്ലായിരുന്നു ലേഖനം. ഒരു വെള്ളിയാഴ്ചയായിരുന്നു അതെഴുതിയത്. ആ പള്ളി അതുവരെ ഒരു മ്യൂസിയം ആയിരുന്നു. മുസ്ലിംകൾക്ക് പള്ളി പ്രാർത്ഥനയ്ക്കായി തുറന്നു കൊടുക്കാമെന്ന് തുർക്കിയിലെ കോടതി വിധിച്ചു. ആ വിധിയെ കുറിച്ചായിരുന്നു തന്റെ പരാമർശം.

താൻ ആ പള്ളിയിൽ പോയിട്ടുണ്ട് എന്നതാണ് ലേഖനമെഴുതാൻ കാരണം. ആദ്യം അത് ക്രിസ്ത്യൻ പള്ളി ആയിരുന്നു, പിന്നീട് മുസ്ലിം പള്ളിയായി. ഭരണം മാറുന്നതിനനുസരിച്ച് ഉള്ള മാറ്റങ്ങൾ ആണ് അവിടെ ഇതെല്ലാം.

അവിടെ യേശുവിന്റെ ചിത്രമുണ്ട്, മറിയത്തിന്റെ ചിത്രവുമുണ്ട്. ക്രിസ്തീയ സമൂഹം ആദരിക്കുന്ന ചിഹ്നങ്ങൾ എല്ലാം അവിടെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. ഒരു മാറ്റവും അവിടെ മുസ്ലീങ്ങൾ വരുത്തിയിട്ടില്ല.

അവിടെ വീണ്ടും നിസ്കാരം തുടങ്ങി എന്നറിഞ്ഞപ്പോൾ അത് ജനങ്ങളെ അറിയിക്കാമെന്ന് മാത്രമാണ് കരുതിയത്. അതിനെ ന്യായീകരിക്കുകയോ കോടതിവിധി ശരിയാണെന്ന് പറയുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയാണ് മറ്റൊരു വ്യാഖ്യാനം ആദ്യം വന്നത്. ക്രൈസ്തവ സമൂഹം ഇത് മനസ്സിലാക്കും എന്ന് തന്നെയാണ് താൻ കരുതുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

1960-കളിൽ മലപ്പുറത്ത് ക്രിസ്ത്യൻ പള്ളി ഉണ്ടാക്കുമ്പോൾ പ്രദേശവാസികൾ അതിനെ എതിർത്തു. അത് ക്രിസ്ത്യൻ-മുസ്ലിം എതിർപ്പിന് കാരണമായി. അപ്പോൾ തന്റെ പിതാവ് പൂക്കോയ തങ്ങൾ ഇത് അറിയുകയും അദ്ദേഹം ഈ വിഷയം പരിശോധിച്ച് പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് ആളുകളെയും വീട്ടിലേക്ക് വിളിപ്പിച്ച് ക്രിസ്ത്യാനികൾക്ക് ആരാധനക്കുള്ള പള്ളി അവിടെ പണിയണം എന്ന നിർദ്ദേശം നൽകുകയും ചെയ്തു. എല്ലാവരുമായും യോജിച്ചും ആശയങ്ങൾ പങ്കിട്ടും സഹിഷ്ണുത പുലർത്തിയും ഒക്കെയുള്ള ജീവിതമാണ് തങ്ങളുടേത്. തങ്ങൾ ക്രൈസ്തവ സമൂഹത്തിന് എതിരല്ല. അത് വിശ്വാസത്തിന്റെ കൂടി ഭാഗമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനമാണ് വിവാദമായത്. ഈ ലേഖനത്തിന് ജമാഅത്തേ ആശയത്തിന് സ്വാധീനമുണ്ടെന്ന് ആരോപണമുയർന്നു. ക്രൈസ്തവ സമൂഹത്തെ ആക്ഷേപിക്കുന്ന നിലപാടാണെന്ന് കാണിച്ച് കെസിബിസിയും രംഗത്തെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker