KeralaNEWS

വാളയാര്‍ കേസ്‌; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ

വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. തന്റെ കണ്ണീര്‍ കാണാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്
കൊണ്ടാണ് തലമുണ്ഡനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത് ആരംഭിച്ചത്.

അതേസമയം, അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. ബിന്ദുവിനും സലീനയ്ക്കും ശേഷമാണ് പെണ്‍കുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.

നീതി തേടിയുളള സമരത്തിന്റെ മൂന്നാംഘട്ടമാണിത്.തുടര്‍ന്ന് 14 ജില്ലകളിലും സര്‍ക്കാറിനെതിരെ പ്രചരണം നടത്തും.കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി സമരം ചെയ്തിട്ടും താന്‍ നേരിട്ടത് കടുത്ത അവഗണനയാണെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

സര്‍ക്കാര്‍ കാണാത്ത തന്റെ കണ്ണീര്‍ കേരളത്തിലെ ജനങ്ങള്‍ കാണും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്.തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും.തനിക്ക് നേരെ ഉണ്ടായ അവഗണന ഇനി ജനം വിലയിരുത്തട്ടെ. ഇനി ഒരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവാതിരിക്കാനാണ് മൂന്നാംഘട്ട സമരത്തിലേക്ക് കടക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker