Lead NewsNEWSWorld

യുഎസിലെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും; 8 പേര്‍ മരിച്ചു, മൂന്നൂറോളം പേര്‍ക്ക് പരിക്ക്‌

ഹൂസ്റ്റണ്‍: യുഎസിലെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 8 പേര്‍ മരിച്ചു. തിരക്കില്‍പെട്ട് ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്.

അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15-നാണ് സംഭവം.ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിക്കിടെ വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. സംഭവത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Back to top button
error: