LIFEMovie

നിദ്രാടനം റിലീസിനൊരുങ്ങുന്നു

മർവ്വാവിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ കൃഷ്ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നിദ്രാടനം ” റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാർച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്ക് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസാകുന്നത്.

 

കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവായ സുദേവൻ എന്ന നോവലിസ്റ്റിന്റെ ഭ്രമാത്മകചിന്തകളും സംഘർഷങ്ങളും ആവിഷ്ക്കരിക്കുന്ന ചിത്രമാണ് ” നിദ്രാടനം ” . സുദേവന്റെ ഒരു നോവലിന്റെ ആവിഷ്ക്കാരമായാണ് നിദ്രാടനം ഇതൾ വിരിയുന്നത്. ഒരു ഗ്രാമവും അവിടുത്തെ രാഷ്ട്രീയവും സ്ത്രീകളുടെ ജീവിതവും വിശദമായി ചിത്രത്തിൽ പ്രതിപാദിക്കുന്നു.

പ്രൊഫ. എ കൃഷ്ണകുമാർ , വിജയ് ആനന്ദ്, സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൻ, മധുപട്ടത്താനം, നൗഫൽഖാൻ , പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തമ്പി , വിനോദ് ബോസ്, ഭാമ അരുൺ , ആൽഫിൻ, വൈഗ, ആഷ്ലി , സുതാര്യപ്രേം, മാസ്റ്റർ അരുൺ , ദേവ്ജിത്ത്, ശബരിനാഥ് , വിഷ്ണുനന്ദൻ , ആദർശ് എന്നിവരാണ് അഭിനേതാക്കൾ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker