LIFEMovie

ജയ് ഭീമിന്റെ വിജയത്തിന് മുണ്ടക്കയത്തിന്റെ കട്ട സപ്പോർട്ട്

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഉണ്ടായ നിരവധി ഉരുൾപൊട്ടലുകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന മുണ്ടക്കയം ഇപ്പോൾ ഇതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്.അത് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുകളുടെ പേരിലല്ലെന്നുമാത്രം.

 

ജയ് ഭീം എന്ന തമിഴ് സിനിമയിലെ നായിക സെങ്കണ്ണിയുടെ സ്വന്തം ഊര് നമ്മുടെ മുണ്ടക്കയമാണ്.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലിജോമോൾ ജോസ് ആണ് ഈ തമിഴ് സിനിമയിൽ സൂര്യയുടെ നായികയായി വേഷമിട്ടിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം.ഇതിൽ സെങ്കണ്ണിയായി “ജയ് ഭീമിലെ ഗംഭീര പ്രകടനത്തിന് ആരാധകരുടെ കയ്യടി നേടുകയാണ് ലിജോമോൾ.മുൻപ് പീരുമേട്ടിൽ താമസിച്ചിരുന്ന ലിജോമോൾ ഇപ്പോൾ മുണ്ടക്കയം ചെളിക്കുഴിയിലാണ് താമസിക്കുന്നത്.

ജയ് ഭീം എന്ന സിനിമ പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടം.പീരുമേട്ടിൽ നിന്നും മുണ്ടക്കയത്ത് എത്തിയ ലിജോമോൾ ഇപ്പോൾ അതിൽ രണ്ടിലും വിജയം കണ്ടിരിക്കയാണ്.വളരെ അനായാസമായാണ് ഈ സിനിമയിൽ ലിജോമോൾ തന്റെ വേഷം അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്.

Back to top button
error: