KeralaNEWS

പുതുമുഖങ്ങൾക്ക് മുൻതൂക്കം, കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ ഉണ്ടാകില്ല, രണ്ടും കൽപ്പിച്ച് കോൺഗ്രസ്

സ്ഥാനാർഥിനിർണയ മാനദണ്ഡങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി ചർച്ച ചെയ്യേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു

ഇത്തവണ സംസ്ഥാനത്ത് അധികാരത്തിലെത്തുക നിർണായകമാണെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ കർശന ഉപാധികളോടെ ആവും കോൺഗ്രസ് മുന്നോട്ടുപോവുക.സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ ഒരുതരത്തിലും പിന്തുണയ്ക്കില്ല എന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. ആരെയും മുകളിൽനിന്ന് കെട്ടിയിറക്കില്ല. സിറ്റിങ് എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രായപരിധി 40 നും 50 നും ഇടയ്ക്ക് ഉള്ളതാണ്.

സ്ഥാനാർഥിനിർണയ മാനദണ്ഡങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി ചർച്ച ചെയ്യേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്കും എംപിമാർക്കും പേരുകൾ കെപിസിസി പ്രസിഡന്റിന് എഴുതി നൽകാം. വിവിധ സർവേകളിൽ നിന്നും ജില്ലകളിൽ നിന്നും ലഭിച്ച പേരുകൾ അടക്കമുള്ളവയാണ് പരിഗണിക്കുക.

90 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. മുസ്ലിംലീഗ് 26 സീറ്റിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് ഒഴികെ ഉള്ള മറ്റു കക്ഷികളുമായി സീറ്റ് വിഭജനം ഏതാണ്ട് യുഡിഎഫ് പൂർത്തിയാക്കിയിരിക്കുകയാണ്. പി ജെ ജോസഫുമായുള്ള ചർച്ച ആരോഗ്യ പ്രശ്നങ്ങൾ മൂലം നീണ്ടു പോവുകയാണ് .

കഴിഞ്ഞ പ്രാവശ്യം മത്സരിച്ച അഞ്ച് സീറ്റുകൾ തന്നെയാണ് കോൺഗ്രസ് ആർ എസ് പിക്ക് നൽകുക. എന്നാൽ ആറ്റിങ്ങൽ, കൈപ്പമംഗലം എന്നിവയ്ക്ക് പകരം വാമനപുരം, അമ്പലപ്പുഴ എന്നിവ വേണമെന്നാണ് ആർ എസ് പിയുടെ നിലപാട്.

കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നിവയ്ക്ക് ഓരോ സീറ്റ് ലഭിക്കുമെന്നാണ് വിവരം. മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസിന് പാലാ എന്തായാലും നൽകും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ മത്സരിപ്പിക്കണമെന്ന ചർച്ച സജീവമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker