സിറിയയിൽ യു എസ് ആക്രമണം,22 പേർ കൊല്ലപ്പെട്ടു

പ്രസിഡന്റ് ബൈഡന്റെ ഉത്തരവു പ്രകാരം സിറിയയിലെ ഇറാൻ പിന്തുണയുള്ള പോരാളികളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ നിറച്ച മൂന്നു ലോറികളും നശിച്ചു.
യുഎസിൽ ജനുവരിയിൽ ഭരണമേറ്റ ബൈഡൻ ഭരണകൂടം നടപ്പാക്കുന്ന ആദ്യ സൈനിക നടപടിയാണിത്. 15ന് ഇറാക്കിലെ ഇർബിൽ വ്യോമതാവളത്തിൽ നടന്ന മിസൈലാക്രമണത്തിനുള്ള മറുപടിയാണിതെന്നു പെന്റഗൺ വിശദീകരിച്ചു.
ഇറാന്റെ പിന്തുണയോടെ സിറിയയുടെ കിഴക്കൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള, കതയ്ബ് സയീദ് അൽ ഷുഹാദ പോരാളികളെ ലക്ഷ്യമിട്ടാണു വ്യാഴാഴ്ച അമേരിക്ക ആക്രമണം നടത്തിയത്