ഫിറോസ് കുന്നുംപറമ്പലിനെ വിമർശിച്ചതിന് അപവാദ പ്രചാരണവും സൈബർ ആക്രമണവും, പോലീസിന് പരാതി നൽകി യുവതി
കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്

ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പലിനെ വിമർശിച്ചതിനെ തുടർന്ന് തനിക്കെതിരെ അപവാദ പ്രചാരണവും സൈബർ ആക്രമണവും നടക്കുകയാണെന്നു കാട്ടി യുവതി പോലീസിന് പരാതി നൽകി.കൊല്ലം സ്വദേശിനി വനജയാണ് പരാതിക്കാരി.കുഞ്ഞൻ പാണ്ടിക്കാട് എന്ന വ്യക്തിയുടെ ഫേസ്ബുക് പ്രൊഫൈലിൽ നിന്നാണ് ആക്രമണം എന്നാണ് വനജയുടെ പരാതി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ പ്രസക്ത ഭാഗങ്ങൾ :
To..
സിറ്റി പോലീസ് കമ്മീഷണർ.. കൊല്ലം
Sir,
ഞാൻ അനുജ എന്ന് വിളിപ്പേരുള്ള വനജ..
ഒരു പ്രവാസിയാണ്.
കുഞ്ഞൻ പാണ്ടിക്കാട് എന്ന വ്യക്തിയുടെ ഒഫീഷ്യൽ facebook പേജിൽ അശ്ലീലം നിറഞ്ഞ ക്യാപ്ഷനോട് കൂടി എന്റെ ചിത്രവും വെച്ച് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
അതിൽ ഞാൻ ഫിറോസ് കുന്നും പറമ്പിൽ എന്ന വ്യക്തിയുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടാണ് വിദേശത്തു ജോലിയ്ക്ക് കയറിയത് എന്ന് (തികച്ചും അപമാനകരമായ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് ) എഴുതിയിട്ടുണ്ട്.
കൊടുക്കുന്ന ഒരു രൂപയ്ക്ക് പോലും കണക്കുണ്ട് എന്ന് ഫിറോസ് കുന്നുംപറമ്പ് പറഞ്ഞിട്ടുണ്ട്.അതായത് ആർക്കെങ്കിലും കാശ്കൊടുത്താൽ അത് ഫോട്ടോ ഉൾപ്പെടെ എടുത്തു സൂക്ഷിക്കുമെന്ന്.
നാളിതുവരെ ഫിറോസിൽ നിന്നും ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.
കുഞ്ഞൻ പാണ്ടിക്കാട് സോഷ്യൽ മീഡിയയിൽ എനിക്കെതിരായി നടത്തിയ പരാമർശങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അശ്ലീലവുമാണ്.
എന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമെറ്റിട്ടുണ്ട്.
ഞാൻ നേരിൽ കാണുകപോലും ചെയ്തിട്ടില്ലാത്ത ഈ വ്യക്തികളെ ചേർത്ത് കൊണ്ട് എന്നെ പാണ്ടിക്കാട് കുഞ്ഞാൻ അശ്ലീലം പറഞ്ഞു പരാതിയതിന്റെ പേരിൽ എന്റെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഞാൻ നേരിടേണ്ടി വരുന്നത് വലിയ രീതിയിൽ ഉള്ള അപമാനങ്ങൾ ആണ്…
കോവിഡ് കാലം
ആയതിനാലും ജോലിയുമായി ബന്ധപ്പെട്ടും ലീവ് കിട്ടാത്തതിനാൽ ആണ് നാട്ടിൽ വന്നു നേരിൽ ഒരു പരാതി തരാൻ എനിക്ക് കഴിയാത്തത്..
ആയതിനാൽ എന്റെ സാഹചര്യവും മാനസികവിഷമവും കണക്കിലെടുത്തു എനിക്ക് നീതി ലഭിക്കേണ്ടതിനു വേണ്ട നിയമനടപടികൾ സ്വീകരിക്കണം എന്ന് താഴ്മയായി അപേഷിക്കുന്നു…
എന്ന്..
വനജ (അനുജ )
വനജയുടെ വാക്കുകൾ വീഡിയോ –