
കോൺഗ്രസിന്റെ ദേശീയ നേതാവ് കേരള സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് രാഹുൽ ഗാന്ധിയുടേത്. കോൺഗ്രസ് പോലുള്ള പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോൺഗ്രസിന് സ്വാധീനമുള്ള ചില സ്ഥലങ്ങളിലേക്ക് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാൻ പോകാൻ രാഹുൽ ഗാന്ധിക്ക് മടി എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയെ നേരിടാൻ മടികാണിക്കുന്ന രാഹുൽ ഗാന്ധി എന്നാൽ എൽഡിഎഫിനെ കടന്നാക്രമിക്കാൻ ആണ് ശ്രമിക്കുന്നത്. ഈ സമീപനം ആരെ സഹായിക്കാനാണ്. ഇതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടുമോ? യഥാർത്ഥത്തിൽ കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടുന്നത് ബിജെപിയെ പ്രതിരോധിക്കാൻ എൽഡിഎഫ് ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.