CrimeNEWS

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

ഇയാൾക്കെതിരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഏഴ് കേസ്സുകൾ ഉൾപ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്

തിരുവനന്തപുരം:മാരകായുധങ്ങൾ
ഉപയോഗിച്ച് ആക്രമണം നടത്തി യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ആറ്റുകാൽ പാടശ്ശേരി പണയിൽ വീട്ടിൽ ശരത്
കുമാർ (25)-നെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24-ആം തീയതി രാത്രി 11.00
മണിയ്ക്കാണ് കരമന കീഴാറന്നൂർ സ്വദേശിയായ അരുൺ ബാലുവിനേയും കൂട്ടുകാരായ മറ്റ് നാലുപേരേയും ശരത്കുമാറിന്റെ നേതൃത്വത്തിലുളള ആറംഗസംഘം ആക്രമിച്ചത്. ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം
നടത്തി കൊണ്ടിരിക്കുകയായിരുന്നു
യുവാക്കൾ. ഈ സമയം പ്രതികൾ കീഴാറന്നൂർ ട്രാൻസ്ഫോർമറിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുന്നത് കണ്ട് യുവാക്കൾ അത് ചോദ്യം ചെയ്തിരുന്നു. അപ്പോൾ അവിടെ നിന്നും പോയ പ്രതികൾ, സംഘടിച്ച് തിരികെ വരികയും, കത്തിയും പൊട്ടിച്ച ബിയർ കുപ്പിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച്
യുവാക്കളെ ആക്രമിച്ച് കളയുകയുമായിരുന്നു.

സംഭവത്തിൽ യുവാക്കൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണ ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒന്നാം
പ്രതിയായ ശരതിനെ കരമന എസ്.എച്ച്.ഒ പ്രശാന്ത് കുമാർ,എസ്.ഐ-മാരായ പ്രതീഷ് കുമാർ, രാധാകൃഷ്ണൻ, സി.പി.ഒമാരായ പ്രിയൻ, സജികുമാർ എന്നിവരടങ്ങിയ പോലീസ്
സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഏഴ് കേസ്സുകൾ ഉൾപ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker