KeralaNEWS

ആറ്റുകാൽ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം, സമുഹ പൊങ്കാല അനുവദിക്കില്ല

പൊങ്കാല ഇട്ടശേഷം ഭക്തർ ക്ഷേത്രത്തിലേയ്ക്ക് കൂട്ടമായി എത്താതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്

തിരുവനന്തപുരം:കോവിഡ്-19
രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്ത്
ഈ വർഷത്തെ പൊങ്കാല ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ
മാത്രമായി തീരുമാനിച്ചിരിക്കുന്നതിനാൽ ഭക്തജനങ്ങൾ കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അവരവരുടെ വീട്ടിൽ തന്നെ
പൊങ്കാല ഇടേണ്ടതാണെന്നും വീടുകളിലും മറ്റു സ്ഥലങ്ങളിലും
യാതൊരു
കാരണവശാലും
സമൂഹപൊങ്കാല
അനുവദിക്കുകയില്ലായെന്നും ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി
പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
വീടുകളിൽ പൊങ്കാല ഇടുന്നവർ പുറമെ നിന്നുളള
ബന്ധുമിത്രാദികളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്താതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതോടൊപ്പം പൊങ്കാല
ഇട്ടശേഷം ഭക്തർ ക്ഷേത്രത്തിലേയ്ക്ക് കൂട്ടമായി എത്താതിരിക്കാൻ
ജാഗ്രത പുലർത്തേണ്ടതാണ്. മുൻ കാലങ്ങളിലേതു പോലെ പൊങ്കാല ഇട്ട ശേഷം ദർശനത്തിനു ഭക്തജന തിരക്ക് ഉണ്ടായാൽ,
അത് രോഗ വ്യാപനം വർദ്ധിപ്പിക്കുമെന്നതിനാൽ
ദർശനത്തിനെത്തുന്ന ഭക്തർ അതീവ ജാഗ്രത പാലിക്കേണ്ടതും
തിരക്ക് ഒഴിവാക്കേണ്ടതുമാണ്. അതുപോലെ പത്ത് വയസിനു
താഴെയുള്ള കുട്ടികളും ഏറെ പ്രായം ചെന്നവരും പരമാവധി
ദർശനത്തിനെത്തുന്നത് ഒഴിവാക്കേണ്ടതുമാണ്. ക്ഷേത്രത്തിലേക്ക്
വരുന്ന വാഹനങ്ങൾ റോഡിൽ പാർക്ക്
ചെയ്യാൻ
അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി പ്രത്യേകം
ക്രമീകരിച്ചിരിക്കുന്ന ഏരിയായിൽ മാത്രമേ വാഹനങ്ങൾ പാർക്ക്
ചെയ്യാൻ പാടുള്ളൂ.

ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ പൊങ്കാല
ഇടുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ക്ഷേത്ര ട്രസ്റ്റിന്റെയും
പോലീസിന്റെയും മുൻകൂർ അനുമതി ഉള്ളവരെ മാത്രമേ
പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. പൊങ്കാല മഹോത്സവവുമായി
ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ
കർശനമായി പാലിക്കേണ്ടതാണ്. ആൾക്കൂട്ടം ഒഴിവാക്കി
പൊതുജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട്
സഹകരിക്കണമെന്നും, രോഗവ്യാപനം ഉണ്ടാവുന്ന തരത്തിൽ
സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ
നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker