KeralaNEWS

ഇ എം സി സി യുമായി കെ എസ് ഐ എൻ സി ആശ്ചര്യകരമായ ധാരണാപത്രത്തിൽ ആണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഒപ്പിടൽ നാടകം നടന്നത്

ഇ എം സി സി യുമായി കെ എസ് ഐ എൻ സി ആശ്ചര്യകരമായ ധാരണാപത്രത്തിൽ ആണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖല ജാഥയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഒപ്പിടൽ നാടകം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് സർക്കാരിന്റെ അനുമതിയില്ല. നിക്ഷേപക സംഗമത്തിൽ ആളുകൾ വരുമ്പോൾ എല്ലാ കാര്യവും അവിടെ പരിശോധിക്കാറില്ല. പരിശോധന പിന്നീടാണ് നടക്കുക. ധാരണാപത്രം ആണെങ്കിൽ പോലും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി അറിയിക്കേണ്ടതാണ് എന്നാൽ അത് അറിയിച്ചിട്ടില്ല..

ഫെബ്രുവരി രണ്ടിന് ഒപ്പിട്ട ധാരണാപത്രത്തെ കുറിച്ച് സർക്കാരിന് അറിവുണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവിന്റെ ജാഥ അവസാനിക്കുന്നത് മുമ്പാണ് അത് വിവാദമാകുന്നത്. ഒരു നിമിഷം പോലും സ്തംഭിച്ചു നിൽക്കാതെ ധാരണാപത്രം റദ്ദാക്കാൻ നിർദ്ദേശം നൽകി. അതിനെ കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ഉണ്ടായി. വ്യവസായ വികസന കോർപ്പറേഷനുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കി. മാധ്യമപ്രവർത്തക കെ എസ് ഐ എൻ സി എംഡിയെ വിളിച്ചപ്പോൾ അവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയത് സംബന്ധിച്ച പരാതി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker