KeralaNEWS

ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടാകുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കാന്‍പോകുന്നതെന്ന് സിപിഐ എം

"ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നു പറഞ്ഞ് സംഘവരിവാറെത്തിയാല്‍ അതിന് മനസില്ല എന്ന് പറയുന്ന സംസ്ഥാനമാണ് കേരളവും ഇടതുപക്ഷ മുന്നണിയും"

ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടാകുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കാന്‍പോകുന്നതെന്ന് സിപിഐ എം . ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രചരണ പ്രവര്‍ത്തനം നടത്തുകയാണ്. ഇടതുപക്ഷ പ്രവര്‍ത്തകരല്ലാത്തതായ അനവധി പേരാണ് വികസന മുന്നേറ്റ ജാഥയിലും ഇടതുമുന്നണിയുടെ പരിപാടികളിലും പങ്കെടുക്കുന്നത്. അവരെല്ലാം തുടര്‍ സര്‍ക്കാര്‍ വേണമെന്നാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുക.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നു പറഞ്ഞ് സംഘവരിവാറെത്തിയാല്‍ അതിന് മനസില്ല എന്ന് പറയുന്ന സംസ്ഥാനമാണ് കേരളവും ഇടതുപക്ഷ മുന്നണിയും. ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ മനസില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിച്ച് നിർത്തുന്നതിനൊപ്പം ആരെയും പട്ടിണിക്കിടാതിരിക്കാനും കേരളത്തിന് കഴിഞ്ഞു. പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കാനും പൊതുവിദ്യാഭ്യാസവും പൊതുവിതരണവും ഇതുവരെ കാണാത്ത വിധത്തിൽ വികസിപ്പിക്കാനും സംസ്ഥാന സർക്കാരിന് കഴിഞ്ഞു. പെൻഷൻ വർധിപ്പിക്കാനും കുടിശ്ശികയില്ലാതെ വിതരണം ചെയ്യാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. ഇതൊക്കെയാണ് ജനങ്ങളെ ബാധിക്കുന്ന വിഷയം. ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയെന്നും സിപിഐ എം വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker