KeralaNEWS

ഇത്തവണ ഊഴം തരൂരിന്റേത്, ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ

ഇന്ധന വിലവർധന അന്യായമാണെന്ന് ശശി തരൂർ പ്രതികരിച്ചു

ഇന്ധനവില വർദ്ധനവിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ശശി തരൂർ എംപി. ഓട്ടോറിക്ഷ കെട്ടിവലിച്ച് ആയിരുന്നു ശശിതരൂരിന്റെ വേറിട്ട പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലൂടെയാണ് ഓട്ടോകെട്ടിവലിച്ച് ശശിതരൂർ പ്രക്ഷോഭം നടത്തിയത്.

ഐഎൻടിയുസി ആണ് പരിപാടി സംഘടിപ്പിച്ചത്. ഓട്ടോ തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കെടുത്തു. നൂറിലധികം ഓട്ടോകളാണ് കെട്ടി വലിച്ചത് .

ഇന്ധന വിലവർധന അന്യായമാണെന്ന് ശശി തരൂർ പ്രതികരിച്ചു. സംസ്ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകുന്നില്ല. പെട്രോൾ വില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില ഉയരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ വിഷമം മനസ്സിലാക്കാൻ കഴിയാത്ത സർക്കാരുകളാണ് ഡൽഹിയിലും കേരളത്തിലും ഉള്ളത് എന്ന് ശശി തരൂർ കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker