LIFEMovie

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസ് തന്നെ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി.

മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്‍റെ മറുപടി. ഒടുവിൽ ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി.

ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

Back to top button
error: