KeralaNEWS

ന​ഗര കവാടങ്ങളിലും ആർട്ടീരിയ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം; തലസ്ഥാന ന​ഗത്തിന്റെ സൗന്ദര്യ വത്കരണത്തിന് വേണ്ടി ആരംഭിച്ച ആർട്ടീരിയ പദ്ധതിക്ക് ന​ഗര കവാടങ്ങളിലും തുടക്കമായി .
ന​ഗരഹൃദയങ്ങളിലെ പ്രധാന ചുവരുകളെ വർണ്ണാഭമായ ആർട്ടീരിയ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആക്കുളം ബൈപ്പാസിൽ കുഴിവിള ജം​ഗ്ഷനിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കം കുറിച്ചു. 65 ലക്ഷം രൂപ ചിലവഴിച്ച് 30000 ഓളം ചതുരശ്ര അടിയിലേക്കാണ് 2021 മത് എഡിഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. ടൂറിസം ഡിപ്പാർട്ട്മെന്റ്, ഡി റ്റി പി സി, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് എന്നിവരുടെ നേതൃത്വത്തിലാണ് 2021 എഡിഷൻ നടപ്പിലാക്കുന്നത്.

ചടങ്ങിൽ വി. കെ പ്രശാന്ത് എംഎൽഎ, ബിജുപ്രഭാകർ ഐഎഎസ്, മ്യൂസിയം ഡയറക്ടർ അബു ശിവദാസ്, ഡിറ്റിപിസി സെക്രട്ടറി ബിന്ദു, സിൽക്ക് പ്രോജക്ട് ഹെഡ് സുകേഷ് പിള്ള, ടൂറിസം ജോ. ഡയറക്ടർ രാജ്കുമാർ, ആർട്ടീരിയ ക്യൂറേറ്റർ അജിത് കുമാർ ജി എന്നിവർ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker