KeralaLead NewsNEWS

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. www.relief.kerala.gov.in.എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50,000 രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുക.

അപേക്ഷകന്റെ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യണം. കൂടാതെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കോവിഡ് മരണമാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും ഇതിനൊപ്പം അപ്ലോഡ് ചെയ്യണം. ഈ കാര്യങ്ങളെല്ലാം വില്ലേജ് ഓഫിസര്‍ പരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. ഒരു വ്യക്തി ധനസഹായത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കുന്നത് ജില്ലാ ദുരന്തനിവാരണ അതോറ്റിയാണ്.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപവച്ച് 36 മാസം ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും.

Back to top button
error: