KeralaNEWS

കുമളിയിൽ വീണ്ടും മയക്കു മരുന്ന് വേട്ട

കേരള -തമിഴ്നാട് അതിർത്തിയായ കുമളിയും തേക്കടിയും കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഹബ്ബായി മാറുന്നു. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക്   കടത്തി  കൊണ്ടു വരികയായിരുന്ന ഇരുപത്  കിലോ ഉണക്ക കഞ്ചാവും ഒരു  കിലോ ഹാഷിഷ് ഓയിലും അതിർത്തി ചെക്കു പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. കട്ടപ്പന വാഴവര എട്ടാം മൈൽ കരയിൽ  റെനി ( 40 )  തോപ്രാംകുടി ദൈവം മേട്, എടാട്ട് തറയിൽ പ്രദീപ് (30) ഇരട്ടയാർ ശാന്തിഗ്രാം ചാറത്തരികത്ത് മഹേഷ് (26)  എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് കടത്താൻ ഇവർ 1ഉപ യോഗിച്ച  KL 34 – 8388 നമ്പർ കാറും കസ്റ്റടിയിലെടുത്തു. എക്സൈസ്  കമ്മീഷണർ നിയോഗിച്ച സ്ക്വാഡിന്റെ  നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.  കഞ്ചാവും ഹഷിഷം ഒഴുക്കുന്നതു സംബന്ധിച്ച് പ്രതികൾ നൽകിയ   മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന സ്വദേശി  ടോമി അലക്സ് എന്നയാൾക്ക് വേണ്ടി  അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker