
ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. പ്രധാന ആവശ്യം പെട്രോളും ഡീസലും ചരക്കു,സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നു വില കുറയ്ക്കണമെന്നാണ്. പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും നല്‍കുന്നുമുണ്ട്. എന്നാല്‍ പെട്രോളിന് ജിഎസ്ടി വരുന്നതിനെ എതിര്‍ക്കുകയാണ് സംസഥാനങ്ങള്‍. കാരണം അങ്ങനെ ജിഎസ്ടി വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 30 ശതമാനത്തോളം ഇന്ധനത്തില്‍ നിന്നുള്ള നികുതിയാണ്.അതുകൊണ്ടാണ് ഈ പുതിയ നീക്കത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതും. എന്നാല്‍ ജിഎസ്ടി വന്നാല്‍ വില കുറയുമോ എന്ന ചോദ്യങ്ങളാണ് പൊതുവെ ഉയര്‍ന്ന് കേള്‍ക്കുന്നത്. അതിനുളള സാധ്യകള്‍ ഇവയാണ്.
28 ശതമാനം ജിഎസ്ടി നിലവില്‍ 5%,12%,28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്ന നിരക്കുകള്‍ അഥവ സ്ലാബുകള്‍. ഇവയില്‍ ഏതെങ്കിലും ഒരു സ്ലാബിലാണ് പെട്രോളിയം ഉല്പന്നങ്ങളെ ഉള്‍പ്പെടുത്തുന്നതെങ്കില്‍ വില കുറയാം. ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തുന്നതെങ്കില്‍ ഫെബ്രുവരിയിലെ വിലയനുസരിച്ച്
അടിസ്ഥാന വില 32 രൂപ. ജിഎസ്ടി 28 ശതമാനം പെട്രോളിന്റെ ജിഎസ്ടി 8.96 രൂപ. ഡീലര്‍മാരുടെ കമ്മിഷനും ട്രാന്‍സ്പോര്‍ട് ചാര്‍ജും ഉള്‍പ്പെടെ വില ഏകദേശം ലീറ്ററിന് 45 രൂപ. കേന്ദ്രവും സംസ്ഥാനവും നികുതി വീതിച്ചെടുക്കുന്നു. സ്റ്റേറ്റ് ജിഎസ്ടി 14 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നു. നിലവില്‍ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാന്‍ സാധ്യതയില്ല.
അതേസമയം, നികുതി 100 ശതമാനമാണെങ്കില്‍ ഒരു ലീറ്റര്‍ പെട്രോളിന് ഉപയോക്താക്കള്‍ നല്‍കേണ്ട വില ഏകദേശം 68 രൂപയായിരിക്കും. അടിസ്ഥാന വില 32, ജിഎസ്ടി 100% ,ഒരു ലീറ്റര്‍ പെട്രോളിന്റെ ജിഎസ്ടി 32 രൂപ, ഉപയോക്താവിനു ലഭിക്കുന്ന വില ഏകദേശം 68 രൂപ
പെട്രോളിന് ജിഎസ്ടി നടപ്പാക്കിയാലും കേന്ദ്ര സര്‍ക്കാരിന് പെട്രോളിയം ഉല്പന്നങ്ങളുടെ മേല്‍ എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം ഭരണ ഘടന നല്‍കുന്നുണ്ട്. ഇതുപ്രകാരം കേന്ദ്രത്തിന് എക്സൈസ് നികുതിയും സെസും പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും ഈടാക്കാനാകും.
പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും സെസുകളും എക്സൈസ് ഡ്യൂട്ടികളും പിരിക്കാന്‍ കേന്ദ്രത്തിന് അധികാരം നിലനില്ക്കുകയും ജിഎസ്ടി നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഗണ്യമായി കുറയും. ജിഎസ്ടിയുടെ പകുതി മാത്രമാണു സംസ്ഥാനങ്ങള്‍ക്കു ലഭിക്കുക. എക്സൈസ് നികുതി 1.40 പൈസയാണ്. ഇതില്‍ നിന്നു കേരളത്തിനുള്ള വിഹിതം ലീറ്ററിന് ഒരു പൈസ മാത്രമാണ്. നിലവില്‍ 30.08 ശതമാനമാണ് കേരളത്തിനു ലഭിക്കുന്ന വില്പന നികുതി. ഇതോടൊപ്പം രണ്ടു സെസുകളുമുണ്ട്. ഇതനുസരിച്ച് ഒരു ലീറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് കേരളത്തിന് ഏതാണ്ട് 21 രൂപയോളമാണു ലഭിക്കുന്നത്.