ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബ്രില്ലന്റായ സിനിമാക്കാരനായിരുന്നു പവി: ഷിബു ചക്രവർത്തി

ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബ്രില്ലന്റായ സിനിമാക്കാരനായിരുന്നു പവി.
സിനിമയുടെ പരിസരങ്ങളിലിരുന്ന് പവി പറഞ്ഞ തമാശകൾ മാത്രം മതി,
ആ ബ്രില്ലൻസിനെ അളക്കാൻ.
സ്വന്തം സിനിമയുടെ പേരിടൽ ആലോചനയ്ക്കിടയിൽ
പശ്ചാത്തലം ഇസ്ലാം ആണെങ്കിലും ഹിന്ദുക്കൾക്കും
കൃസ്ത്യാനികൾക്കും കൂടി
ഇഷ്ടപ്പെടുന്നതാവണം പേര്
പേരിന്റെ മാനദണ്ഡം അതായിരുന്നു
സംശയലേശമില്ലാതെ ഊ ശാ ൻ താടി തഴുകി
മനസ്സിൽ വന്ന പേര് പവി ഉറക്കെ പറഞ്ഞു
ബിരിയാണി
ഉപ്പെന്ന് നാമകരണം ചെയ്യപ്പെട്ട് ആ സിനിമ പിന്നീട് നമ്മൾ കണ്ടു
ഉപ്പിന്റെ തമാശകൾ അവിടം കൊണ്ടൊന്നും തീരുന്നില്ല.സിനിമയുടെ ടെക്നീഷ്യൻസ് ആർട്ടിസ്റ്റ്
എല്ലാവരേയും നിശ്ചയിച്ചു കഴിഞ്ഞപ്പൊഴാണ് ഓർത്തത് സ്റ്റിൽ ഫോട്ടോഗ്രാഫറെ ഫിക്സ്സ് ചെയ്തിട്ടില്ല. അർദ്ധബോധാവസ്ഥയിലിരുന്ന
തൃശ്ശൂരെ ആലോചനാസംഘത്തിൽ നിന്ന് ഒരു ശബ്ദം ഉയർന്നു
മ്മടെ ഗോപാലേട്ടനെ വച്ചാലോ
ആരാടാ ഈ ഗോപാലൻ,അങ്ങിനെ
ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ പേര് മലയാള സിനിമ കേട്ടിട്ടുണ്ടായിരുന്നില്ല
കെഴക്കേ നടേടെ മുമ്പില്‍
രമാസ്റ്റുഡിയോ നടത്തണ ഗോപാലേട്ടൻ
ആളൊരു പാവമാണ്
ചാരുകസേരയിൽ തളർന്നു കിടന്ന പവി
താടി ഉഴിഞ്ഞു കൊണ്ട് മൊഴിഞ്ഞു
എന്റെ അഛനും പാവമാണ്
ചുരത്തിന്റെ ചർച്ച
മദ്യപാനത്തിനിടയിൽ
തമ്മിലുടക്കിയ ഭരതേട്ടനും പവിയും
ഭരതേട്ടന്റെ വായിൽ നിന്ന് അറിയാതെ വീണ തെറിയിൽ ക്ഷുഭിതനായി പവി
എടാ ഭരതാ ഞാൻ കാലു മടക്കി ഒരു തൊഴി തന്നാലുണ്ടല്ലോ നീ വോൾപോസ്റ്ററായിട്ട് മതിലിൽ ചെന്നൊട്ടും
അതെ ആർക്കും ആരെയും തൊഴിച്ച് തെറുപ്പിക്കാം
വോൾ പോസ്റ്ററായിട്ട് മതിലിൽ പോയൊട്ടാൻ
ഭരതേട്ടന് മാത്രമേ കഴിയൂ
ക്ഷേമാവതി ടീച്ചറോട് ക്ഷമാപണത്തോടെ ഒരു കൊച്ചു കഥ കൂടി പറയാം
ടീച്ചറോടൊപ്പം സ്നേഹനിധിയായ ഭർത്താവിന്റെ റോളിൽ പാരീസിൽ പോയി വന്ന പവിയോട്
ട്രിപ്പിനെപ്പറ്റി ചോദിച്ച ഞങ്ങൾക്ക് കിട്ടിയ മറുപടി
ഉപ്പും ചാക്ക് തലയില്‍ വച്ച്
ഇലഞ്ഞിത്തറ മേളത്തിന് പോയപോലെ
ഈ പറഞ്ഞതൊന്നുമല്ല പവി
പാടി നടക്കുന്ന പാണന്മാരുടെ കയ്യിൽ ഇനിയുമെത്രയോ കാണും
എല്ലാം പറഞ്ഞുവയ്ക്കാൻ പവിക്കുമായില്ലല്ലോ
ഷിബു ചക്രവർത്തി