IndiaNEWS

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാർ; ഇടപാടിന് പിന്നില്‍ അപൂർവ ഫോൺ കോൾ

2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. ഈ കരാര്‍ 2016 വരെ ഏറെക്കുറേ സജീവമായിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണം ഉണ്ടായതോടെ കരാര്‍ ലംഘിക്കപ്പെട്ടു. തുടര്‍ന്ന് 2018 വരെ വലിയ തോതില്‍ വെടിവയ്പ് ഉണ്ടായി. 2018ല്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശവും പരാജയപ്പെട്ടു.സമീപകാലത്തും പാകിസ്താന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയും പാകിസ്താനും പരസ്പര ധാരണയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ചത് ഇരുരാജ്യങ്ങളുടേയും ഡയറക്ടർ ജനറൽ ഓഫ് തിങ്കളാഴ്ച നടത്തിയ ഒരു അപൂർവ ഫോൺ കോൾ ആണെന്നാണ് പുറത്തുവരുന്ന വിവരം

ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് ദേശീയ സുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ അസിസ്റ്റന്റ് മൊയിദ് ഡബ്ലു യൂസഫും തുടങ്ങിവെച്ച ചര്‍ച്ചകളും ഇരു സേനകളുടേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ട്‌ലൈനിലൂടെ നടത്തിയ അപൂര്‍വ്വമായ ഫോണ്‍കോളും ആണ് ഈ അപൂര്‍വ്വ വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ചത്. ദിവസവും ഇന്ത്യ-പാക് സൈനീകര്‍ നടത്താറുളള ഹോട്ട്‌ലൈന്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലാണ് കൂടുതലും സംസാരം. ഇത്തവണ വളരെ അപൂര്‍വ്വമായി മാത്രംമിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ സംസാരിക്കുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനവും നടത്തിയത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, നിയന്ത്രണരേഖയും രാജ്യാന്തര അതിര്‍ത്തിയുമടക്കം ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്ന 3323 കിലോമീറ്റര്‍ അതിര്‍ത്തി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. ഇതില്‍ ജമ്മു കശ്മീരിലുള്ളത് 961 കിലോമീറ്റര്‍ . വ്യക്തമായി വേര്‍തിരിച്ച, അംഗീകൃത അതിര്‍രേഖയാണു രാജ്യാന്തര അതിര്‍ത്തി. തര്‍ക്കമേഖലയാണു നിയന്ത്രണ രേഖ.

2003ലെ വെടിനിര്‍ത്തല്‍ ധാരണ ഒട്ടും ലംഘനമില്ലാതെ തുടരുന്നത് ഒരു പ്രദേശം മാത്രമാണ് നിലവില്‍ അതിര്‍ത്തിയിലുള്ളത് – സിയാച്ചിനിലെ മഞ്ഞുമലകളില്‍. 18 വര്‍ഷമായി ഇവിടെ കാര്യമായ പ്രകോപനങ്ങള്‍ക്ക് ഇരു സൈന്യങ്ങളും തുനിഞ്ഞിട്ടില്ല.
അതേസമയം, കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ 5133 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യയുടെ 24 സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. 22 ഗ്രാമീണരും കൊല്ലപ്പെട്ടു. പാക്ക് ഷെല്ലാക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തി മേഖലകളിലെ ഗ്രാമീണര്‍ക്കായി 14,000 ഭൂഗര്‍ഭ ബങ്കറുകള്‍ സേന നിര്‍മിച്ചിട്ടുണ്ട്. ഭൂരിഭാഗവും രജൗറി, പൂഞ്ച്, സാംബ ജില്ലകളിലായിരുന്നു.

എന്തു തന്നെയായാലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നിലവിലെ രീതിയില്‍ തുടരും. നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഇനിയും ശ്രമിക്കുമെന്നതിനാല്‍ അതിര്‍ത്തിയിലുടനീളം കര്‍ശന ജാഗ്രത പാലിക്കാനാണ് തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker