KeralaNEWS

ഭക്ഷ്യകിറ്റിലെ ഖാദി മാസ്‌കിനെതിരെ പോസ്റ്റ്‌; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

റേഷന്‍കടകള്‍ വഴി ഭക്ഷ്യകിറ്റിനൊപ്പം വിതരണം ചെയ്യുന്ന ഖാദി മാസ്‌കിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് പോസ്റ്റിട്ട ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി.എസ്.രാജീവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഖാദി ബോര്‍ഡിന്റെ ജീവനക്കാരനായിരിക്കെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതു ഗുരുതരമായ കൃത്യവിലോപമാണെന്നു ചൂണ്ടിക്കാട്ടി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സന്‍ ശോഭന ജോര്‍ജിന്റെ ഉത്തരവു പ്രകാരം ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ഫെബ്രുവരിയിലെ ഭക്ഷ്യക്കിറ്റിനൊപ്പം ലഭിച്ച 2 ഖാദി മാസ്‌ക് വീതം നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതില്‍ സിംഗിള്‍ ലെയര്‍ മാസ്‌കിന്റെ ഗുണമേന്മ സംബന്ധിച്ചു വാര്‍ത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് ലിസ്റ്റിലുള്ള ഒരാള്‍ ഇട്ട പോസ്റ്റ് ഉദ്യോഗസ്ഥന്‍ പങ്കുവെയ്ക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker