
ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന് മൃതദേഹത്തിന് അരികില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. ബുറാഡിയിലെ സന്ത് നഗറില്‍ ഹഷിക (30)യെയാണ് ഭര്‍ത്താവ് രാജ്കുമാര്(32) കൊലപ്പെടുത്തിയ ശേഷം ഒപ്പം കിടന്നുറങ്ങിയത്.
കോവിഡ് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നിരന്തരം രാജ്കുമാര് മദ്യപിക്കുന്നതിനാല്‍ ഇതിനെ ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം രാത്രി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജ്കുമാര് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സമീപത്തു കിടന്നുറങ്ങുകയായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാര് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് വിവരം അറിയിക്കുകയും. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.